CrimeNEWS

നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചു, ടെക്‌സസില്‍ 51-കാരി അധ്യാപിക അറസ്റ്റില്‍

വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വെച്ചാണ് അധ്യാപിക ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറയുന്നു.
ടെക്‌സസില്‍ ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.

നിര്‍മ്മാണത്തിലിരിക്കുന്ന വീടിനുള്ളില്‍ യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയേയും സംശയാസ്പദമായ രീതിയില്‍ കണ്ടുവെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ ഫോണ്‍കോള്‍ സന്ദേശം ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ നിയമപാലകര്‍ കണ്ടത് അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചയായിരുന്നു. 51-കാരിയായ ജെന്നിഫര്‍ മാസി എന്ന് പറയുന്ന അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഉടന്‍ തന്നെ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Signature-ad

ദേവന്‍പോര്‍ട്ട് ഹൈ സ്‌കൂളിലെ അധ്യാപികയാണ് ജെന്നിഫര്‍ മാസ്സി. നിലവില്‍ ഇവര്‍ കോമള്‍ കൗണ്ടി ജയിലിലാണ്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: