മുംബൈ: പൂനെയില്‍ യുവതിയെ മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന വ്യാജേന കാറില്‍ എത്തിയവര്‍ കൂട്ടബലാത്സം?ഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ടുകള്‍. യുവതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തായ യുവാവിനെ മര്‍ദിച്ച് അവശനാക്കിയാണ് 21 കാരിയെ ഇവര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. വ്യാഴാഴ്ച ബോപ്‌ദേവ് ഘട്ടിലാണ് സംഭവം നടന്നത്.
യുവതിയുടെ പരാതിയില്‍ രാജേ ഖാന്‍ കരീം പഠാന്‍ എന്നയാളെ പോലീസ് പിടികൂടി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുരണ്ടുപേര്‍ക്കുമായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ബോപ്‌ദേവ് ഘട്ടില്‍ യുവതിയും സുഹൃത്തും നില്‍ക്കുമ്പോള്‍ മൂന്നുപേര്‍ ഒരു കാറില്‍ ഇവരെ സമീപിക്കുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മനുഷ്യാവകാശപ്രവര്‍ത്തകരെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവര്‍ യുവതിയുടേയും യുവാവിന്റെയും ചിത്രം പകര്‍ത്തുകയും ആ പ്രദേശത്ത് നില്‍ക്കാന്‍ പാടില്ലാത്തതാണെന്ന് പറയുകയുംചെയ്തു.
തുടര്‍ന്ന് പഠാന്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും കാറിലേക്ക് ബലംപ്രയോഗിച്ച് കയറ്റുകയുംചെയ്തു. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതിനുശേഷം ഖാദി മെഷീന്‍ ചൗക്കില്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.
ഖോന്ധ്വാ പോലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഠാനെ അറസ്റ്റ് ചെയ്തത്. ഇവരിപ്പോള്‍ ദേഹമാസകലം പരിക്കുകളോടെ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.
ക്രൈം ബ്രാഞ്ചില്‍നിന്നും ഡിറ്റക്ഷന്‍ ബ്രാഞ്ചില്‍നിന്നുമുള്ള ഉദ്യോ?ഗസ്ഥര്‍ പത്ത് സംഘങ്ങളായി തിരിഞ്ഞാണ് കേസന്വേഷിക്കുന്നത്. ജാല്‍?ഗാവ് സ്വദേശിയാണ് യുവതി. ഗുജറാത്തിലെ സൂറത്തുകാരനാണ് സുഹൃത്തായ യുവാവ്. ഇരുവരും പൂനെയിലെ കോളേജ് വിദ്യാര്‍ത്ഥികളാണ്.