മദ്യപിച്ചെത്തിയ അച്ഛന്‍ കുപ്പി എനിക്ക് നേരെ എറിയാന്‍ നോക്കി; മകളുടെ വീഡിയോ കണ്ട് തകര്‍ന്ന് ബാല, ഒടുവില്‍ കടുത്ത തീരുമാനം
കഴിഞ്ഞ ദിവസമാണ് നടന്‍ ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ രംഗത്തെത്തിയത്. മദ്യപിച്ചെത്തിയ അച്ഛന്‍ തന്നെയും അമ്മയേയും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ചില്ലുകുപ്പി തനിക്ക് നേരെ എറിയാന്‍ ശ്രമിച്ചെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇപ്പോഴിതാ വീഡിയോയോട് പ്രതികരിച്ചിരിക്കുകയാണ് ബാല. വീഡിയോ മുഴുവന്‍ കണ്ടെന്നും ഇനി മുതല്‍ അപ്പ ഇല്ലെന്നുമാണ് ബാല വികാരാധീനനായി പറഞ്ഞത്.
”പാപ്പു സംസാരിച്ച വീഡിയോ ഞാന്‍ കണ്ടിരുന്നു. ആദ്യമായി ഒരു പോസിറ്റീവ് കാര്യം ഞാന്‍ പറയാം. മൈ ഫാദര്‍ എന്ന് പറഞ്ഞത്. താങ്ക്യൂ. നിന്നോട് തര്‍ക്കിക്കാന്‍ പപ്പയില്ല. മകളോട് തര്‍ക്കിക്കുകയാണെങ്കില്‍ ഒരു അപ്പന്‍ ആണേ അല്ല.
പിന്നെ പാപ്പു പറഞ്ഞ ചില കാര്യങ്ങള്‍, പാപ്പു എന്നെ വിട്ട് പോയത് മൂന്ന് വയസാകുമ്പോഴാണ്. ഗ്ലാസെടുത്ത് അടിച്ചെന്നൊക്കെ. അഞ്ച് ദിവസം വീട്ടില്‍നിന്ന് അന്നം കൊടുത്തില്ലെന്ന്. തര്‍ക്കിക്കാന്‍ ഞാനില്ല. ജയിക്കാന്‍ പറ്റും. പക്ഷേ ഇന്ന് ഞാന്‍ തോറ്റുകൊടുക്കുകയാണ്. നീ ജയിക്കണം. വാക്ക് വാക്കായിരിക്കും പാപ്പൂ. നിന്റെ വീഡിയോ മുഴുവന്‍ ഞാന്‍ കേട്ടു. നിങ്ങള്‍ക്ക് എന്നെ ഇഷ്ടമുണ്ടെങ്കില്‍ എന്നോടും എന്റെ കുടുംബത്തോടും ബന്ധപ്പെടരുതെന്ന് നീ പറഞ്ഞു. ഞാന്‍ കരുതി ഞാനും നിന്റെ കുടുംബമാണെന്ന്. ഞാന്‍ നിനക്ക് അന്യനായിപ്പോയി. പക്ഷേ ഒരു വാക്ക് മാത്രം ഞാന്‍ പറയുന്നു, പാപ്പൂ ഇനിത്തൊട്ട് ഞാന്‍ വരില്ല.
മരിക്കാന്‍ കിടന്നപ്പോള്‍ നീ വന്നതുകൊണ്ടാണ് ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് വിചാരിച്ചിരുന്നു. പക്ഷേ നിര്‍ബന്ധത്തിന്റെ പേരിലാണ് വന്നതെന്ന് നീ പറഞ്ഞു. അത് അന്നേ മുഖം നോക്കി നീ പറഞ്ഞിരുന്നെങ്കില്‍ ഈ അച്ഛന്‍ ഇന്ന് നിന്റെയടുത്ത് സംസാരിക്കില്ലായിരുന്നു. നീ കാരണമാണ് അപ്പ ഇവിടെ ഇരിക്കുന്നത്. പാപ്പയ്ക്ക് എല്ലാ ഐശ്വര്യവും ഉണ്ടാകണം. നന്നായി പഠിക്കണം, നന്നായി വളരണം. നിന്നോട് മത്സരിച്ച് ജയിക്കാന്‍ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാണെടാ കണ്ണാ. ഗോഡ് ബ്ലെസ് യൂ. ഇനി തൊട്ട് അപ്പ ഇല്ല. ഞാന്‍ വരില്ല’‘- ബാല പറഞ്ഞു.