കേരളത്തിൽ ലഭ്യമാകുന്നത് എഥനോൾ ചേർത്ത പെട്രോൾ.10% എഥനോൾ ചേർത്ത പെട്രോൾ ആണ് കേരളത്തിലെ പെട്രോൾ പമ്പുകൾക്ക് എണ്ണക്കമ്പനികൾ നൽകുന്നത്.കേന്ദ്രത്തിന്റെ പ്രകൃതി സൗഹൃദ ഇന്ധന സംരഭത്തിന്റെ ഭാഗമായാണിത്.
വാഹന ഉപഭോക്താക്കൾ ഇനി കൂടുതൽ ശ്രദ്ധിക്കണം. വെള്ളത്തിന്റെ ചെറിയ അംശം ഉണ്ടെങ്കിൽ പോലും അത് എഥനോളുമായി കലരും. അങ്ങിനെ വന്നാൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ട് ആകും.
ഈ പെട്രോൾ നേരത്തെ തന്നെ വിവിധ സംസ്ഥാനങ്ങളിൽ ഉപയോഗത്തിൽ ഉണ്ട്. കേരളത്തിലും ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നിർത്തി.ഈ പെട്രോളിന്റെ വിതരണം കേരളത്തിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എണ്ണക്കമ്പനി പ്രതിനിധികൾ പെട്രോൾ പമ്പുകൾ സന്ദർശിക്കുകയും പ്രത്യേക പരിശോധന നടത്തി വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. ജലാശം പരിശോധിക്കാനുള്ള ഉപകരണം പെട്രോൾ പമ്പുകൾക്ക് നൽകുകയും ചെയ്തു.