ചെന്നൈ: മകന്‍ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവം ധര്‍മപുരി കീഴ്‌മൊരപ്പൂര്‍ ഗ്രാമത്തില്‍. വീട്ടിന് മുന്‍പില്‍ വിവസ്ത്രയാക്കി അപമാനിച്ചു. കാട്ടിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് അതിക്രമം നടത്തിയത്. യുവതിയും യുവാവും ചെറുപ്പം മുതലേ പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല.
യുവാവ് കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും ഒളിച്ചോടുകയായിരുന്നു. യുവാവിന്റെ വീട്ടുകാരുടെ അറിവോടെയായിരുന്നില്ല യുവതിയും യുവാവും ഒളിച്ചോടിയത്. പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് യുവാവിന്റെ വീട്ടിലെത്തി പിതാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയതായിരുന്നു യുവാവിന്റെ മാതാവ്.
തുടര്‍ന്ന് യുവാവിന്റെ മാതാവിനെ വിവത്രയാക്കുകയും സമീത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന് ശേഷം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം പൊലീസ് കേസെടുക്കാന്‍ തയാറായിരുന്നില്ല. പിന്നീടാണ് യുവതിയുടെ പിതാവിനെയും മാതാവിനെയും ഉള്‍പ്പെടുത്തി 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.