മുംബൈ: കൊല്‍ക്കത്തയിലെ ആര്.ജി. കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെ മുംബൈയില്‍ വനിതാ ഡോക്ടര്‍ക്കെതിരേ അതിക്രമം. മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.
രോഗിക്കൊപ്പം മദ്യപിച്ചെത്തിയ ആറംഗ സംഘമാണ് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചത്. ശേഷം രോഗിയും അക്രമിസംഘവും ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
കൊല്‍ക്കത്ത കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണ് പുതിയ സംഭവം. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ശുപാര്‍ശചെയ്യാന്‍ ഉന്നതസമിതിക്ക് രൂപംനല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.