CrimeNEWS

കുറ്റം സമ്മതിക്കാന്‍ പൊലീസ് മര്‍ദ്ദിച്ചിരുന്നു, ആത്മഹത്യാ പ്രേരണയല്ല; വിനായകന്റെ മരണത്തില്‍ വിചിത്ര വാദവുമായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

തൃശൂര്‍: ഏങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ മരണത്തില്‍ വിചിത്ര വാദവുമായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പിടിച്ചുപറിക്കേസില്‍ കുറ്റം സമ്മതിക്കാന്‍ വിനായകനെ പൊലീസ് മര്‍ദിച്ചിരുന്നുവെന്നും ഇത് ആത്മഹത്യാ പ്രേരണ അല്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസില്‍ തുടരന്വേഷണം നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവിഎസ്പി വി.എ. ഉല്ലാസാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുറ്റം സമ്മതിക്കാന്‍ പൊലീസ് മര്‍ദ്ദിച്ചിരുന്നു,ആത്മഹത്യാ പ്രേരണയല്ല; വിനായകന്റെ മരണത്തില്‍ വിചിത്ര വാദവുമായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് 2017 ജൂലൈ 18നാണ് വിനായകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 19 വയസ് മാത്രമായിരുന്നു മരണസമയത്ത് വിനായകന്റെ പ്രായം.

Signature-ad

സുഹൃത്തിനൊപ്പം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത വിനായകനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് പൊലീസിന്റെ പീഡനത്തെത്തുടര്‍ന്നാണെന്ന് പിന്നീട് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിനായകന് ജനനേന്ദ്രയത്തിലടക്കം മര്‍ദനമേറ്റതായി വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. ഈ സഹാചര്യത്തില്‍ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. തുടര്‍ന്ന് വിനായകന്റെ പിതാവ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

 

Back to top button
error: