CrimeNEWS

നാട്ടിലേക്കുള്ള യാത്ര മുടങ്ങി; മലപ്പുറം സ്വദേശി വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു

മലപ്പുറം: ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. മാണിക്കത്തൊടി മുഹമ്മദ് ഷിഹാബ് (39) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.

ഉച്ചയോടെ നാട്ടിലേക്കുള്ള വിമാനത്തില്‍ അവധിക്ക് വരുന്നതിനായാണ് ശിഹാബ് വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ എമിഗ്രേഷന്‍ വിഭാഗത്തിലെ പാസ്പോര്‍ട്ട് പരിശോധനയില്‍ സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്ന് യാത്രചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി.

Signature-ad

ഇതിനു പിന്നാലെ വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം.

വരുന്നത് നാട്ടില്‍ അറിയിച്ചിരുന്നു. 17 വര്‍ഷത്തോളമായി പ്രവാസിയായ ഷിഹാബ് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ദമാമിലായിരുന്നു താമസിച്ചിരുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം 23-ന് നാട്ടില്‍ വന്നിരുന്നു. മൂന്നാഴ്ച മുന്‍പ് മാത്രമാണ് മടങ്ങിയത്.

പിതാവ്: പരേതനായ കുഞ്ഞാലന്‍. മാതാവ്: പരേതയായ സഫിയ. ഭാര്യ: സഫ്റീന തോട്ടേക്കാട്. മക്കള്‍: സന്‍ഹ സഫിയ, ഷഹ്സാന്‍. സഹോദരങ്ങള്‍: ഫൗസിയ, ഫസീന. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Back to top button
error: