CrimeNEWS

അശ്ലീല വീഡിയോ കാണിച്ചശേഷം കയറിപ്പിടിച്ചു; ജിന്‍ഡാല്‍ സി.ഇ.ഒയുടെ വിമാനത്തിലെ പരാക്രമം ഇങ്ങനെ…

കൊല്‍ക്കത്ത: വിമാനത്തില്‍ വച്ച് ജിന്‍ഡാല്‍ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി യുവതി. അടുത്ത സീറ്റിലിരുന്ന ദിനേശ് കുമാര്‍ സരോഗി എന്നയാള്‍ അശ്ലീല വീഡിയോ കാണിച്ചശേഷം തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

കൊല്‍ക്കത്തയില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തില്‍ വച്ചാണ് സംഭവം. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് എക്‌സിലൂടെയാണ് 28കാരിയുടെ വെളിപ്പെടുത്തല്‍. കൊല്‍ക്കത്ത പൊലീസിന് രേഖാമൂലം പരാതി നല്‍കിയതായും യുവതി വ്യക്തമാക്കി.” ജിന്‍ഡാല്‍ സിഇഒയായ ദിനേശ് കെ.സരോഗി വിമാനത്തില്‍ എന്റെ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നത്. ഏകദേശം 65 വയസ് അദ്ദേഹത്തിനുണ്ടായിരിക്കണം. ഒമാനിലാണ് താമസിക്കുന്നതെന്നും പതിവായി യാത്ര ചെയ്യാറുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. കുടുംബ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു സാധാരണ സംഭാഷണം. അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കള്‍ യു.എസിലാണ് താമസിക്കുന്നത്. തുടര്‍ന്ന് എന്റെ ഹോബിയെക്കുറിച്ചായി അദ്ദേഹത്തിന്റെ ചോദ്യം.

Signature-ad

സിനിമകള്‍ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. തന്റെ ഫോണില്‍ സിനിമാ ക്ലിപ്പുകള്‍ ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഫോണും ഇയര്‍ഫോണും എനിക്കുനേരെ നീട്ടി. എന്നാല്‍ അശ്ലീല വീഡിയോയായിരുന്നു അതില്‍. അദ്ദേഹം എന്റെ ദേഹത്ത് പരതാന്‍ തുടങ്ങി. പേടിച്ചുവിറച്ച ഞാന്‍ വാഷ് റൂമിലേക്ക് ഓടി വിമാന ജീവനക്കാരനോട് പരാതിപ്പെട്ടു. നന്ദി, ഇത്തിഹാദ് ടീം വളരെ സജീവമായി പ്രവര്‍ത്തിക്കുകയും ഉടന്‍ നടപടിയെടുക്കുകയും ചെയ്തതിന്. അവര്‍ എന്നെ അവരുടെ ഇരിപ്പിടത്തില്‍ ഇരുത്തി ചായയും പഴങ്ങളും നല്‍കി” എന്നായിരുന്നു യുവതിയുടെ കുറിപ്പ്.

വിഷയത്തെക്കുറിച്ച് എത്രയും വേഗം അന്വേഷിക്കുമെന്നും എക്സിക്യൂട്ടീവിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജിന്‍ഡാല്‍ സ്റ്റീല്‍ ചെയര്‍മാന്‍ നവീന്‍ ജിന്‍ഡാല്‍ യുവതിക്ക് ഉറപ്പ് നല്‍കി.സീറ്റില്‍ നിന്നും മാറിയിരുന്നതിനു ശേഷം സരോഗി എയര്‍ലൈന്‍ ജീവനക്കാരോട് തന്നെക്കുറിച്ച് അന്വേഷിച്ചതായും യുവതി പറഞ്ഞു. എന്നാല്‍ സരോഗി കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനിയുടെ സിഇഒ അല്ലെന്ന് ജിന്‍ഡാല്‍ ഗ്രൂപ്പ് അറിയിച്ചു. സരോഗി നിലവില്‍ ഒമാനിലെ വള്‍ക്കന്‍ ഗ്രീന്‍ സ്റ്റിലീന്റെ സിഇഒ ആണ്. ആ കമ്പനിയുമായി ജിന്‍ഡാലിന് യാതൊരു ബന്ധവുമില്ലെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 2023 മാര്‍ച്ച് 28ന് ദിനേശ് കുമാര്‍ സരോഗി സിഇഒ സ്ഥാനത്തുനിന്ന് രാജിവച്ചു. അതിന് പിന്നാലെ തങ്ങളുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലെന്നും കമ്പനി വ്യക്തമാക്കി.

 

Back to top button
error: