എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് എൻ.സി.പി നേതാവ് മാണി സി. കാപ്പൻ എംഎൽഎക്കെ തിരെ കേസെടുത്തിരിക്കുന്നത്.മുംബൈ മലയാളി നൽകിയ വഞ്ചന കേസിലാണ് നടപടി. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി.വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി. കുറ്റങ്ങൾ പ്രാഥമികമായി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.
ഇതേ സമയം തിരഞ്ഞെടുപ്പ് കാലങ്ങളിലെ സ്ഥിരം ഹർജിക്കാരനാണ് ഇയാളെന്നും നിയമപരമായി നേരിടുമെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം കേസുമായി രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് സമയത്തും ഇദ്ദേഹം പാലായിൽ സ്വകാര്യ ഹർജി നൽകിയിരുന്നു. എന്നാൽ പിന്നീട് പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിരുപാധികം ഹർജി തള്ളി ക്കളഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കേസു കൊടുത്തശേഷം പിന്നീട് ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് വീണ്ടും കേസുമായി വന്നിട്ടുള്ളത്. കേസിനെ നിയമപരമായി നേരിടുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.