LocalNEWS

കേരളാ പോലീസ് അസോ. ജില്ലാ സമ്മേളനം; ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കണ്ണൂര്‍: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 2024 ജൂലൈ 19 വെള്ളിയാഴ്ച തളിപ്പറമ്പ് ഡ്രീo പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഷട്ടില്‍ ടൂര്‍ണ്ണമെന്‍ന്റ് സംഘടിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ശോഭന്‍ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കോതേരി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ KPOA കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡണ്ട് രമേശന്‍, KPA കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി പ്രിയേഷ്. കെ, ജില്ല പ്രസിഡന്റ് ജയേഷ്, പ്രിയേഷ് കെ പി സി എന്നിവര്‍ സംസാരിച്ചു. ഷിബു സ്വാഗതം പറഞ്ഞു.

ഷട്ടില്‍ ടൂര്‍ണമെന്റില്‍ വിന്നേര്‍സ് ആയി ബൈജു & ആന്റോ (ഉളിക്കല്‍ പോലീസ് സ്റ്റേഷന്‍) ടീമും റണ്ണേര്‍സ് ആയി സിജു ജോണി (മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍) & രാജേഷ് (പേരാവൂര്‍ പോലീസ് സ്റ്റേഷന്‍) ടീമും തിരഞ്ഞെടുക്കപ്പെട്ടു

Signature-ad

 

Back to top button
error: