എറണാകുളം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. പറവൂര്‍ സ്വദേശി വാലത്ത് വിദ്യാധരന്‍ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. രണ്ടര വര്‍ഷം മുമ്പാണ് ഇവര്‍ പറവൂറില്‍ താമസം തുടങ്ങിയത്.
എറണാകുളത്ത് സ്വകാര്യ ഏജന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരന്‍. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ. കാഴ്ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് ചില മാനസിക പ്രശ്‌നങ്ങള്‍ വനജയ്ക്ക് ഉണ്ടായിരുന്നതായി പറയുന്നു. ഇതുമൂലം ഇവര്‍ക്കിടയില്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ദമ്പതികള്‍ക്ക് രണ്ടു പെണ്‍മക്കളാണ് ഉള്ളത്.