KeralaNEWS

നവകേരള ബസ് വീണ്ടും സ്റ്റാര്‍ട്ടായി! യാത്രക്കാരില്ലാത്തതിനാല്‍ ഓട്ടം നിര്‍ത്തിയ ബസ്സിന് വീണ്ടും അനക്കം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് വീണ്ടും സ്റ്റാര്‍ട്ടായി. ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് തുടങ്ങിയ ബസ് യാത്രക്കാരില്ലാത്തതിനാല്‍ ഓട്ടം നിര്‍ത്തിയിരുന്നു. വെറും 8 റിസര്‍വേഷന്‍ ടിക്കറ്റുമായി ഇന്ന് നവകേരള ബസ് ബംഗളൂരുവിലേക്ക് സര്‍വീസ് പുനരാരംഭിച്ചു.

ബുക്കിംഗ് ഇല്ലാത്തതിനാല്‍ ഇന്നലെയും മിനിഞ്ഞാന്നും ബസ് ഓടിയിരുന്നില്ല. ഒരു ലാഭവും ഇല്ലാതെയായിരിക്കും ഇന്നത്തെയും സര്‍വീസ്. വിരലില്‍ എണ്ണാവുന്ന യാത്രക്കാരുമായിട്ടാണ് ചില ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നത്.

Signature-ad

ആദ്യ സര്‍വീസില്‍ ഹൗസ് ഫുള്ളായിട്ടായിരുന്നു നവ കേരള ബസിന്റെ യാത്ര. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം.

ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.

 

Back to top button
error: