KeralaNEWS

ചിട്ടിപ്പണം ലഭിച്ചില്ല, പ്രസിഡന്റിനെതിരേ ആത്മഹത്യാക്കുറിപ്പ്; മൃതദേഹവുമായി സഹ. സംഘം ഓഫീസില്‍ പ്രതിഷേധം

തിരുവനന്തപുരം: ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന് മുന്നില്‍ മൃതദേഹവുമായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ച് ജീവനൊടുക്കിയ ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായാണ് പ്രതിഷേധം.

ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണം. ബിജുകുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് ഉത്തരവാദി ജയകുമാര്‍ ആണെന്ന് എഴുതിയിരുന്നു.

Signature-ad

ജയകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മൃതദേഹവുമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ആര്‍.ഡി.ഒ. സ്ഥലത്തെത്താതെ മൃതദേഹം മാറ്റില്ലെന്നാണ് ബി.ജെ.പി. പ്രവര്‍ത്തകരുടെ നിലപാട്. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ചനടത്തി.

പണം തിരിച്ചുകിട്ടാനുള്ള കൂടുതല്‍പേര്‍ സഹകരണ സംഘത്തിനെതിരേ പരാതിയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

 

Back to top button
error: