ന്യൂഡല്‍ഹി: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദങ്ങള്‍ക്കിടെ റദ്ദാക്കിയ പരീക്ഷകള്‍ വീണ്ടും നടത്താന്‍ ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ). കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസിനെറ്റ്’ ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ നാലിനും ഇടയിലും, ജോയിന്റ് സിഎസ്ഐആര്‍യുജിസി നെറ്റ് പരീക്ഷ ജൂലൈ 2527 തീയതികളിലും നടത്താനാണു തീരുമാനം. അഖിലേന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷ ജൂലൈ ആറിനു നടക്കും.
ജൂണ്‍ 25 മുതല്‍ 27 വരെ നടക്കേണ്ടിയിരുന്ന ജോയിന്റ് സിഎസ്ഐആര്‍യുജിസി നെറ്റ് പരീക്ഷ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വിഷയങ്ങളും പരിഗണിച്ചുള്ള തീരുമാനമെന്നായിരുന്നു വിശദീകരണം. ജൂണ്‍ 18നു നടന്ന യുജിസി നെറ്റ് പരീക്ഷ ചോദ്യക്കടലാസ് ചോര്‍ന്നതിനെത്തുടര്‍ന്നും 12ന് നടന്ന നാഷനല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍സിഇടി) സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്നുമാണു റദ്ദാക്കിയത്.
ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പോടെ (ജെആര്‍എഫ്) സയന്‍സ്/ ടെക്‌നോളജി മേഖലയില്‍ ഗവേഷണം, അസിസ്റ്റന്റ് പ്രഫസര്‍ നിയമനം എന്നിവയ്ക്കുള്ള യോഗ്യതാപരീക്ഷയാണു സിഎസ്ഐആര്‍ നെറ്റ്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (സിഎസ്‌ഐആര്‍) യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യുജിസി) എന്നിവ ചേര്‍ന്നൊരുക്കുന്ന പരീക്ഷയുടെ നടത്തിപ്പു ചുമതല എന്‍ടിഎയ്ക്കാണ്. രാജ്യത്തെ 1205 കേന്ദ്രങ്ങളില്‍ നടന്ന യുജിസിനെറ്റ് പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്.