CrimeNEWS

വിവാഹിതയെന്ന വിവരം മറച്ച്‌വച്ച് ലിവിംഗ് ടുഗെദര്‍; അകന്നതോടെ നിരന്തരം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി

കൊല്ലം: ഒന്നരവര്‍ഷത്തോളം ലിവിംഗ് ടുഗെദര്‍ പങ്കാളിയായിയിരുന്ന യുവാവ് നിരന്തരം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി വിവാഹിതയായ യുവതി. വിവാഹിതയാണെന്ന വിവരം മറച്ചുവച്ചാണ് യുവതി കുറ്റിക്കാട് സ്വദേശിയായ യുവാവിനൊപ്പം ലിവിംഗ് ടുഗദര്‍ ആരംഭിച്ചത്.

എന്നാല്‍, ഇതിനിടെ തന്റെ പങ്കാളി വിവാഹിതയാണെന്ന വിവരം യുവാവ് തിരിച്ചറിഞ്ഞു. ഇതോടെ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ യുവാവ് ശ്രമിച്ചതോടെയാണ് യുവതി പീഡന പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ കുറ്റിക്കാട് സ്വദേശിയായ യുവാവിനെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഒമ്പത് മാസം തിരുവനന്തപുരത്തും ആറുമാസം ബംഗളുരുവിലും ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു.
പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങി. തന്റെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.

Back to top button
error: