കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന് രണ്ടാം കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സംഘാടകസമിതി രൂപീകരിച്ചു. മങ്ങാട്ടുപറമ്പ് സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം പയ്യന്നൂര്‍ ഡിവൈഎസ്പി: ഉമേഷ് എ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡണ്ട് ജയേഷ് ടി.വി അധ്യക്ഷനായി.
കേരള പോലീസ് ഓഫീസര്‍ അസോസിയേഷന് സംസ്ഥാന ജോയിന്‍ സെക്രട്ടറി രമേശന് വെള്ളോറ, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ രാജേഷ് കടമ്പേരി, കെ പ്രവീണ, ടി ബാബു, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി അനീഷ് കെ പി, കേരള പോലീസ് അസോസിയേഷന് കെ എ പി 4 ജില്ലാ സെക്രട്ടറി അനിരുദ്ധ് എം വി എന്നിവര്‍ സംസാരിച്ചു.
കേരള പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി സ്വാഗതവും വിജേഷ് കുയിലൂര്‍ നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയര്‍മാനായി റൂറല്‍ ഡിസിആര്‍ബിയിലെ ശോഭന്‍ ബാബുവിനെയും കണ്‍വീനറായി പയ്യന്നൂര്‍ കണ്ട്രോള് റൂമിലെ ദിനേശ് കുമാറിനെയും തെരഞ്ഞെടുത്തു. ജൂലൈ 19ന് തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്. വിവിധ അനുബന്ധ പരിപാടികളും നടക്കും.