തിരുവനന്തപുരം: സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തില്‍ പൊറുതിമുട്ടി വെഞ്ഞാറമൂട്ടിലെ മാണിക്കല്‍ പഞ്ചായത്ത് നിവാസികള്‍. പ്രദേശത്തെ വീടുകളില്‍ രാത്രിയെത്തി പട്ടുപാവാട വിരിച്ച് ഭീതി പരത്തിയും അലമാര കുത്തിത്തുറന്നുമൊക്കെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണിവര്‍. സ്ത്രീകള്‍ താമസിക്കുന്ന വീടുകളിലാണ് രാത്രികാലങ്ങളില്‍ അജ്ഞാതരെത്തി ബുദ്ധിമുട്ടുണ്ടാക്കുന്നത്.
മൂന്നു മാസം മുമ്പാണ് പ്രശ്നങ്ങളുടെ ആരംഭം. രാത്രികാലങ്ങളില്‍ രണ്ടോ മൂന്നോ പേര് ഇരുചക്ര വാഹനത്തിലെത്തി, പ്രദേശത്തെ വീടുകളില്‍ പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടുപാവാടകള്‍ വിരിക്കും. 15 വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളും സ്ത്രീകളും താമസിക്കുന്ന വീടുകളിലാണ് പട്ടുപാവാടകള്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നത്. വീടുകള്‍ കുത്തി തുറന്നും അലമാരികളില്‍ ഇരിക്കുന്ന വസ്ത്രങ്ങള്‍ പുറത്തെടുത്തിട്ടും ഇവര്‍ ഭീതി പരത്താറുണ്ട്.
സംഭവത്തില്‍ ബന്ധമുണ്ടെന്ന് കരുതുന്ന ആളുടെ വാഹനം കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടി വെഞ്ഞാറമൂട് പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് ഒരുതരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ആഭ്യന്തരമന്ത്രിക്കും പോലീസിലെ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍