ഇടക്കി: കട്ടപ്പനയിലെ ഭാര്യവീട്ടിലെത്തിലെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കല്‍ സുബിന് ഫ്രാന്‍സിസ് (35) ആണ് മരിച്ചത്. പ്രതി സുവര്‍ണഗിരി വെണ്മാന്തറ ബാബുവിനെ (58) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സുബിന്റെ ഭാര്യ: ലിബിയ. മകള്‍: എസ്സ.
വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവര്‍ണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗര്‍ഭിണിയായ ഭാര്യയെ കാണാനായാണ് സുബിന് എത്തിയത്. ഇതിനിടെ അയല്‍വാസിയായ ബാബുവുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇയാള്‍ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്നാണ് പൊലീസ് നല്കുന്ന വിവരം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ആക്രമണത്തിനുശേഷം വീടിനുള്ളില്‍ ഒളിച്ച ബാബുവിനെ പിടികൂടാന്‍ എത്തിയ പൊലീസിനെയും ഇയാള്‍ ആക്രമിച്ചു. കീഴ്പ്പെടുത്താന്‍ ശ്രമിക്കവെ എസ്ഐ ഉദയകുമാറിന്റെ കൈക്ക് പരുക്കേറ്റു.