KeralaNEWS

ചെങ്ങന്നൂരില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു; വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍

ആലപ്പുഴ: വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരാണ്. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ആല- പെണ്ണൂക്കര ക്ഷേത്രം റോഡില്‍ വെള്ളിയാഴ്ച രാവിലെ 8.30- ഓടെ തീപ്പിടിച്ചത്.

ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. ചെങ്ങന്നൂരില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി.

Signature-ad

 

Back to top button
error: