”അഖില്‍ മാരാര്‍ ഒറ്റത്തീറ്റി, ചൊറി ഭയങ്കരമായി കൂടിയിട്ടുണ്ട്; ബിഗ് ബോസ് രായാവ് ആകുന്നതിന് മുന്നേ എന്താണെന്ന് കൃത്യമായി അറിയാം”
അഖില്‍ മാരാര്‍ പറഞ്ഞ ചില കാര്യങ്ങള്‍ക്ക് മറുപടിയുമായി സീക്രട്ട് ഏജന്റ് എന്നറിയപ്പെടൂന്ന സായ് രംഗത്ത്. വാക്കുകള്‍ ഇതാണ്, കഴിഞ്ഞ ദിവസം അഖില്‍ മാരാരുടെ ഒരു ലൈവ് കണ്ടിരുന്നു. ലൈവ് എന്ന് പറഞ്ഞാല്‍ സെല്‍ഫ് അടിക്കുകയാണ്. സെല്‍ഫ് അടിയാണ് അണ്ണന്റെ മെയിന്‍. ഞാനാണ് രായാവ്, ഇനി വേറൊരു രായാവ് പാടില്ല. സീസണ്‍ 5 ലേ രായാവുള്ളു, സീസണ്‍ 6 ല്‍ രായാവില്ല. അതുകൊണ്ട് വേറെ ആരേയും രായാവാന്‍ ഞാന്‍ വിടില്ല’ എന്നൊക്കെയാണ് അഖില്‍ പറയുന്നതെന്നും സായി ചൂണ്ടിക്കാട്ടുന്നു.
അഖില്‍ ഈ വീഡിയോയില്‍ പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങള്‍ ഞാനുമായി റിലേറ്റഡ് ആകുന്നതാണ്. അതില്‍ എനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ അഖില്‍ മാരാരും സിയാദ് കോക്കറുമൊക്കൊ ചാനലില്‍ വന്നിരുന്നത് തള്ളുന്നത് കേട്ട് ഞാന്‍ ചിരിച്ച് ഒരു വഴക്കായിരുന്നു. അതിന് ശേഷം അദ്ദേഹം എഫ്ബിയില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഞാന്‍ ഏതോ ചാരസംഘടനയുടെ ഐടി സെല്‍ തലവാനാണെന്ന രീതിയില്‍. ഞാനെന്തോ ഭീകരവാദിയാണെന്ന രീതിയില്‍ സംസാരം വന്നപ്പോള്‍ വീട്ടിലൊക്കെ വിഷയമായിരുന്നു. ആ സമയത്ത് ഞാന്‍ ഇവനെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെയാണ് ഞങ്ങളുടെ റിലേഷന്‍ തുടങ്ങുന്നത്.
കാര്യം കാണാന്‍ വേണ്ടി മാത്രം റിലേഷന്‍ മുന്നോട്ട് കൊണ്ടുപോകുന്ന, ജീവിതത്തില്‍ തന്നെ ഒറ്റത്തീറ്റി എന്ന് പറയുന്ന സ്വഭാവം ഉള്ളവനാണ് ഇവന്‍. ഇത്രകാലം ഇതൊന്നും ഞാന്‍ പറയണമെന്ന് വിചാരിച്ച കാര്യമല്ല. ബിഗ് ബോസിലെ ഏതാനും സീസണുകളിലേക്ക് ഞാന്‍ അങ്ങോട്ട് അപേക്ഷ നല്‍കിയിരുന്നു. അങ്ങനെ സീസണ്‍ 5 ലേക്ക് എന്നേയും ഓഡീഷന് വിളിച്ചിരുന്നു. അത് ഇവനും അറിയാം. അവാസാനം ഉണ്ണി മുകുന്ദന്‍ സീക്രട്ട് ഏജന്റ് വിഷയത്തില്‍ കയറി ആപ്പ് വെച്ചതുകൊണ്ടാണ് അഖില്‍ മാരാര്‍ക്ക് ആ ചാന്‍സ് കിട്ടിയതെന്നും സായി കൃഷ്ണ പറയുന്നു.
ആ ചാന്‍സ് കിട്ടാനായി ഏതൊക്കെ പൊത്തില്‍ പോയി ഇട്ടുകൊടുത്തു എന്നുള്ളതൊക്കെ അഖില്‍ മാരാര്‍ എന്നോട് വിശദമായി പറഞ്ഞതാണ്. പേഴ്‌സണല്‍ ടോക്ക് ആയതിനാല്‍ തന്നെ അതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. ബിഗ് ബോസിലെ രായാവ് ആകുന്നതിന് മുന്നേയുള്ള അഖില്‍ മാരാര്‍ എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം. അഖില്‍ അകത്ത് നിന്ന് കളിക്കുമ്പോള്‍ ഞാന്‍ പുറത്ത് നിന്നും നിനക്കിട്ട് അടിച്ചാല്‍ എന്നെ വൈല്‍ഡ് കാര്‍ഡായി വിളിക്കാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ അഖിലിനോട് തന്നെ പറഞ്ഞിരുന്നു. കൃത്യമായി അങ്ങനെ ചെയ്യുകയും കോള്‍ വരികയും ചെയ്തിരുന്നു. പിന്നീട് അത് തട്ടിപ്പോയി.
ഈ സീസണിനറെ തുടക്കത്തില്‍ ഞാന്‍ പുള്ളിയെ ഒന്ന് വിളിച്ച് നോക്കി. ആശാന്‍ വാട്‌സാപ്പ് കോളുകള്‍ മാത്രമേ എടുക്കൂ. മറ്റ് കോളുകളൊന്നും എടുക്കില്ല. അതായത് സ്വയം പ്രഖ്യാപിത രാജാവായിട്ട് നടക്കുകയാണ്. പിന്നെ ഞാന്‍ ആ വഴിക്ക് പോയിട്ടില്ല. അതായത് നമ്മോട് ഒരു സുഹൃത്തിനെപ്പോലെ പെരുമാറിയ വ്യക്തി പിന്നീട് പെട്ടെന്ന് മാറുമ്പോള്‍ ഞാനും ആ വഴിക്ക് പോകാറില്ല. ആരായാലും സീസണ്‍ കഴിഞ്ഞാല്‍ വ്യക്തിപരമായ വിഷയമായി എടുത്ത് മുന്നോട്ട് പോകില്ല. റോബിനോട് ചോദിച്ചാല്‍ മതിയെന്നും സായി പറയുന്നു.