KeralaNEWS

ഓസ്‌ട്രേലിയയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണ് മരിച്ചു; ഒരാള്‍ പരുക്കുകളോടെ രക്ഷപെട്ടു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു. കണ്ണൂര്‍ എടക്കാട് നടാല്‍ ഹിബാസില്‍ മര്‍വ്വ ഹാഷിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി -38) എന്നിവരാണ് സിഡ്നിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ എത്തിയതായിരുന്നു ഇരുവരും. ഇവര്‍ കടലിനോട് ചേര്‍ന്ന പാറക്കെട്ടിലൂടെ നടന്നുപോകുമ്പോള്‍ കാലുതെറ്റി കടലില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും വീണെങ്കിലും അവരെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചു. തുടര്‍ന്നുള്ള ഹെലികോപ്ടറിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് രണ്ട് പേരുടെയും മൃതേഹം കണ്ടെത്തിയത്.

Signature-ad

കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫിറോസ ഹാഷിമിന്റെയും-കെ.എം.സി.സി സ്ഥാപക നേതാവ് പരേതനായ സി. ഹാഷിമിന്റെയും മകളാണ് മര്‍വ്വ ഹാഷിം. ഓസ്‌ട്രേലിയയിലെ കെ.എം.സി.സി നേതാവാണ്. ഭര്‍ത്താവ്: ഡോ. സിറാജുദ്ദീന്‍ (കാസര്‍കോട്). മക്കള്‍: ഹംദാന്‍, സല്‍മാന്‍, വഫ.

ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയില്‍ നിന്നനും മാസ്റ്റര്‍ ഓഫ് സ്നബിലിറ്റിയില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് മര്‍വ. യുകെജി കാലം മുതല്‍ പ്ലസു വരെ സൗദി അറേബ്യയിലെ ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു പഠനം. 2007ല്‍ കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളേജില്‍ നിന്നും ബിരുദവും 2020ല്‍ ഓസ്ട്രേലിന്‍ കര്‍ടിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എന്‍വിറോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് എമര്‍ജന്‍സിയില്‍ ബിരുദാനന്ദര ബിരുദവും നേടിയിരുന്നു.

കോഴിക്കോട് കൊളത്തറ ടി.കെ. ഹാരിസിന്റെ ഭാര്യയാണ് രെഷ ഹാരിസ്. മക്കള്‍: സായാന്‍ അയ്മിന്‍, മുസ്‌ക്കാന്‍ ഹാരിസ്, ഇസ്ഹാന്‍ ഹാരിസ്. പിതാവ്: എ.എസ്. റഹ്‌മാന്‍. മാതാവ്: ലൈല.

 

Back to top button
error: