Social MediaTRENDING

”കെട്ടുകഴിഞ്ഞു മൂന്നാം ദിവസം സ്വര്‍ണ്ണം ഇല്ല, കല്യാണദിവസം കണ്ടത് മാത്രമേ ഉള്ളൂ; വീട് വരെ വില്‍ക്കേണ്ടി വന്നു”…

റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പതിവ്. എന്നാല്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും താരം നല്‍കും.

എന്നെ കൊണ്ട് വന്നു ഒരു നടുക്കടലില്‍ ഇട്ട പോലത്തെ അവസ്ഥ ആയിരുന്നു ആഫ്റ്റര്‍ മാര്യേജ് എന്നും മഞ്ജു പറയുന്ന വീഡിയോ ആണ് വീണ്ടും വൈറലായി മാറുന്നത്. എവിടെ തിരിഞ്ഞു നോക്കിയാലും കടവും കടത്തിന്റെ കടലും മാത്രമായിരുന്നു എന്റെ ജീവിതം. സുനിച്ചന്‍ വിവാഹം ഒക്കെ ആയപ്പോള്‍ വീട് ഒക്കെ പുതുക്കി. അങ്ങനെ കുറെ കടം വാങ്ങി. തിരികെ കൊടുക്കാന്‍ നമുക്ക് ഒരു മാര്‍ഗ്ഗം ഉണ്ടെങ്കില്‍ മാത്രമേ നമ്മള്‍ അത് വാങ്ങാന്‍ പാടൊള്ളൂ. എനിക്ക് അത് തന്നെയാണ് ആളുകളോട് പറയാനുള്ളത്. വിവാഹം കഴിക്കുന്ന ആളുകളോടും പറയാന്‍ ഇത് മാത്രം.

Signature-ad

എനിക്ക് ഇങ്ങനെ ഒരു ജോലി കിട്ടിയതുകൊണ്ടാണ് അത് വീട്ടാന്‍ ആയത്. ബിഗ് ബോസ് ഷോയൊക്കെ ജീവിതത്തില്‍ വന്നതുകൊണ്ടാണ് ഇന്നും ജീവിച്ചിരിക്കുന്നത്. അല്ലെങ്കില്‍ വിവാഹം കഴിഞ്ഞു ഒരു രണ്ടുവര്‍ഷം ഒക്കെ കഴിയുമ്പോഴേക്കും ഞാന്‍ ഉണ്ടാകുമായിരുന്നില്ല. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകള്‍ ഉണ്ട്. ഉറങ്ങാന്‍ പോലും ആകുമായിരുന്നില്ല. കടം വാങ്ങിയ ആളുകള്‍ വീട്ടില്‍ കയറി ഇറങ്ങുമായിരുന്നു. ഒരിക്കല്‍ പലിശക്ക് കൊടുക്കുന്ന ഒരു സ്ത്രീ വീട്ടില്‍ വന്ന് ബഹളം ഉണ്ടാക്കി. ഇന്നും കോളിങ് ബെല്‍ അടിക്കുമ്പോള്‍ ടെന്‍ഷന്‍ ആണ്.

ഒരു സ്ഥലത്തുനിന്നും വാങ്ങി മറ്റൊരു സ്ഥലത്തുകൊടുത്തും അവിടെ നിന്നും വാങ്ങി വേറെ സ്ഥലത്തു കൊടുത്തും കടക്കാരെ നിയന്ത്രിക്കും കുറെ കാലഘട്ടം ഇതെന്നെ ആയിരുന്നു അവസ്ഥ. ജീവിതം ഫുള്‍ കടവും കണക്കും മാത്രം. അങ്ങനെ എന്റെ കൈയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണം എല്ലാം ഞാന്‍ ഊരി കൊടുത്തു. അമ്മയോട് പോലും ഞാന്‍ അത് പറഞ്ഞിട്ടില്ല- ഒരുകോടിയില്‍ പങ്കെടുക്കവെ പറയുന്നു.

വിവാഹം കഴിഞ്ഞു മൂന്നാം ദിവസം വീട്ടിലേക്ക് പോകുമ്പോള്‍ പോലും സ്വര്‍ണ്ണം ഇല്ല. കല്യാണദിവസം കണ്ടത് മാത്രമേ ഉള്ളൂ ആ സ്വര്‍ണ്ണം- എന്നിട്ടും വിഷമങ്ങള്‍ തീര്‍ന്നില്ല. പിന്നെയും ബാക്കി ആയിരുന്നു. വീട് വരെ വില്‍ക്കേണ്ടി വന്നു

 

Back to top button
error: