NEWSWorld

ലഹോര്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചു; തെറ്റ് ഏറ്റുപറഞ്ഞ് നവാസ് ഷരീഫ്

ലഹോര്‍: ഇന്ത്യയുമായി 1999ല്‍ ഒപ്പുവച്ച ലഹോര്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്ന വെളിപ്പെടുത്തലുമായി പാക്ക് മുന്‍ പ്രസിഡന്റ് നവാസ് ഷരീഫ്. കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ച പര്‍വേസ് മുഷറഫിന്റെ നീക്കം ഇന്ത്യയുമായുള്ള കരാറിന്റെ ലംഘനമായിരുന്നെന്നും തെറ്റായിപ്പോയെന്നുമാണ് ഷരീഫിന്റെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസിന്റെ (പിഎംഎല്‍എന്‍) ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഷരീഫിന്റെ കുറ്റസമ്മതം.

”1998 മേയ് 28ന് പാക്കിസ്ഥാന്‍ 5 ആണവപരീക്ഷണങ്ങള്‍ നടത്തി. പിന്നീട് വാജ്പേയ് സാഹിബ് ഇവിടെ വരികയും നമ്മളുമായി കരാറൊപ്പിടുകയും ചെയ്തു. എന്നാല്‍ ആ കരാര്‍ നമ്മള്‍ ലംഘിക്കുകയാണുണ്ടായത്. അത് നമ്മുടെ തെറ്റാണ്” -ഷരീഫ് പറഞ്ഞു. ആണവപരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ പാക്കിസ്ഥാന് 500 കോടി ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നെന്നും അതു താന്‍ നിരസിച്ചുവെന്നും ഷരീഫ് അവകാശപ്പെട്ടു. ഇമ്രാന്‍ ഖാനായിരുന്നു അന്ന് പ്രധാനമന്ത്രിയെങ്കില്‍ ആ പണം സ്വീകരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ലഹോര്‍ ഉച്ചകോടിക്കുശേഷം 1999 ഫെബ്രുവരി 21നാണ് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും പാക്ക് പ്രധാനമന്ത്രിയായിരുന്ന ഷരീഫും ലഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പിട്ടത്. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കു ശേഷം കശ്മീരിലെ കാര്‍ഗിലില്‍ പാക്ക് സേന കടന്നുകയറി. ഈ സംഭവമാണ് കാര്‍ഗില്‍ യുദ്ധത്തിന് വഴി തുറന്നത്.

Back to top button
error: