CrimeNEWS

നിരന്തരമായ ലൈംഗിക ഉപദ്രവം; വീഡിയോ പകര്‍ത്തി ഭീഷണി, 50-കാരനെ 15-കാരന്‍ കൊലപ്പെടുത്തി

ലഖ്നൗ: ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ 15-കാരന്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.

പതിനഞ്ചുകാരനെ നിരന്തരമായി പീഡിപ്പിച്ചിരുന്ന 50-കാരനാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കുന്നതിനിടെ 15-കാരന്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് 50-കാരനെ ആക്രമിക്കുകയായിരുന്നു. തലയിലും കഴുത്തിലുമാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഇയാള്‍ മരിച്ചതോടെ കുട്ടി മൃതദേഹം വീട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ എത്തിയതോടെയാണ് 50-കാരനെ മരിച്ചനിലയില്‍ കണ്ടത്.

Signature-ad

സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ 15-കാരനാണെന്ന് വ്യക്തമായത്. ശനിയാഴ്ച പ്രതിയായ ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആഴ്ചകള്‍ക്ക് മുമ്പാണ് 50-കാരന്‍ ആണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവം തുടര്‍ന്നു. സംഭവദിവസവും ഇങ്ങനെ ഭീഷണിപ്പെടുത്തിയാണ് 15-കാരനെ ഇയാള്‍ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഉപദ്രവിക്കുന്നതിനിടെയാണ് 15-കാരന്‍ ഇയാളെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതിയായ 15-കാരനെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

Back to top button
error: