”അഖില്‍ മാരാര്‍ ഇങ്ങനെ പോകുമോ, വെളിയില്‍ ഭാര്യയില്ലേയെന്ന് സംസാരം വന്നു; കുറച്ചെങ്കിലും ഉളുപ്പ് വേണം”
അടുത്തിടെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്മണി ദാസിനെതിരെ അഖില്‍ മാരാര്‍ നടത്തിയ അധിക്ഷേപം വിവാദമായത്. താരങ്ങളുടെ വിയര്‍പ്പ് ഒപ്പി നടക്കുന്നവള്‍, ആര്‍ട്ടിസ്റ്റുകളുടെ എച്ചില്‍ തിന്ന് ജീവിക്കുന്നവള്‍ എന്നിങ്ങനെ ജാന്മണിയെ അഖില്‍ മാരാര്‍ ആക്ഷേപിച്ചു. ബിഗ് ബോസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനിടെയായിരുന്നു പരാമര്‍ശം. രൂക്ഷ വിമര്‍ശനങ്ങള്‍ വന്നതോടെ അഖില്‍ മാരാര്‍ കമന്റ് പിന്‍വലിച്ചു. ഇപ്പോഴിതാ അഖില്‍ മാരാര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സൂര്യ ഇഷാന്‍.
സ്മാര്‍ട്ട് പിക്‌സ് മീഡിയയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. അദ്ദേഹം സമൂഹത്തില്‍ ഒരാള്‍ക്കെതിരെ പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ടവരെയൊക്കെ ചിന്തിക്കേണ്ടതുണ്ട്. ജാന്മണി എങ്ങനെയാണ് ഒരു ട്രാന്‍സ് കമ്മ്യൂണിറ്റിയെ അപമാനിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായാല്‍ അപമാനമാണോ. അവര്‍ തമ്മിലുള്ള പ്രതികാരത്തിന് തൊഴിലിനെയും കമ്മ്യൂണിറ്റിയെയും വലിച്ചിഴക്കരുത്. അഖില്‍ ട്രാന്‍സ് കോളത്തിനെയാണ് ഇതിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചത്.
ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ അഖില്‍ പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്ന് സൂര്യ പറയുന്നു. ഞങ്ങളുടെ തൊഴിലാണത്. ഞങ്ങള്‍ക്കതില്‍ അഭിമാനമേയുള്ളൂ. അപമാനം ഇല്ല. ഏത് തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്നും സൂര്യ ചൂണ്ടിക്കാട്ടി. അവരുടെ വിയര്‍പ്പ് ഒപ്പി ഞങ്ങളുണ്ടാക്കുന്നത് ഞങ്ങളുടെ അന്നമാണ്. മൂന്ന് നേരം ആഹാരം കഴിക്കുന്ന അഖിലിന്റെ ചോറ് ഉണ്ടാക്കുന്നത് വിയര്‍പ്പൊഴുക്കി പാടത്ത് പണിയെടുത്തിട്ടാണ്.
പറയുമ്പോള്‍ ഇത്തിരിയെങ്കിലും ഉളുപ്പ് വേണം. അങ്ങനെയുള്ളവരോട് പുച്ഛം മാത്രമേയുള്ളൂ. അയാളുടെ നിലവാരം കേരളം മനസിലാക്കി കഴിഞ്ഞു. അയാളെ പരിചയം പോലും ഇല്ല. ഒരാളുടെ ചെരുപ്പെടുക്കേണ്ടി വന്നാല്‍ പോലും അത് ജോലിയുടെ ഭാഗമാണ്. അത് അഖിലിന് മനസിലാവില്ല. കാരണം അഖില്‍ ഇപ്പോള്‍ പ്രിവിലേജില്‍ ജീവിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ എച്ചിലും തുപ്പലും പറഞ്ഞ് മാറ്റി നിര്‍ത്താനുള്ളവരല്ല ട്രാന്‍സ് കമ്മ്യൂണിറ്റി. ആ കാലം കഴിഞ്ഞെന്നും സൂര്യ ഇഷാന്‍ പറയുന്നു.