NEWSSocial Media

ഉമ്മയും മോനുമല്ല, ഭാര്യയും ഭര്‍ത്താവുമാണ്; ആദ്യ വിവാഹം വേര്‍പെടുത്തിയതടക്കമുള്ള കാര്യങ്ങളെപ്പറ്റി ഷെമിയും ഷെഫിയും

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള വ്ളോഗേഴ്‌സാണ് ‘ടിടി ഫാമിലി’. കുടുംബത്തിന് യുട്യൂബില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. ദമ്പതികളായ ഷെമിയും ഷെഫിയുമാണ് ഈ ചാനലിന് പിന്നില്‍. പലപ്പോഴും ഇരുവര്‍ക്കും നേരെ ബോഡി ഷെയ്മിംഗ് അടക്കം ഉണ്ടായിട്ടുണ്ട്. ഉമ്മയും മോനുമാണോ എന്നൊക്കെയുള്ള കമന്റുകളും വീഡിയോകള്‍ക്ക് വരാറുണ്ട്.

മോശം കമന്റുകളെപ്പറ്റിയും തങ്ങളുടെ ജീവിതത്തെപ്പറ്റിയുമൊക്കെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ദമ്പതികളിപ്പോള്‍. ഇത്തരം കമന്റുകള്‍ തുടക്കത്തില്‍ സങ്കടമുണ്ടായിരുന്നുവെന്ന് ഷെമി പറയുന്നു.

Signature-ad

‘എനിക്ക് കുഴപ്പമൊന്നുമില്ല. ആദ്യമൊക്കെ സങ്കടമാകുമായിരുന്നു. ഉമ്മയും മോനുമാണോ, തള്ളയ്ക്ക് വേറെ പണിയില്ലേ എന്നൊക്കെയായിരുന്നു കമന്റുകള്‍. അപ്പോഴൊക്കെ കരച്ചിലായിരുന്നു. അപ്പോള്‍ ഷെഫി നിനക്ക് വേറെ പണിയില്ലേ എന്നൊക്കെ ചോദിക്കും. ഇപ്പോള്‍ ഞാന്‍ കമന്റുകള്‍ നോക്കാറേയില്ല.

സ്വത്തൊക്കെ കണ്ടാണ് ഷെഫി എന്നെ കല്യാണം കഴിച്ചതെന്ന് ചില കമന്റുകള്‍ കാണാറുണ്ട്. എനിക്കതിന് അത്ര സ്വത്തൊന്നും ഇല്ല. ചെറിയൊരു വീട് മാത്രമേയുള്ളൂ. അത് ഇപ്പോഴും എന്റെ പേരിലാണ്. ഞാന്‍ ഷെഫിക്ക് കൊടുത്തിട്ടൊന്നുമില്ല. യൂട്യൂബേഴ്‌സ് ആകുന്നതിന് മുമ്പേ ഫാമിലി ഞങ്ങളെ ആക്സപ്റ്റ് ചെയ്തിട്ടുണ്ട്. വേറെ പ്രശ്‌നങ്ങളും കാര്യങ്ങളൊന്നുമില്ല,’- ഷെമി പറഞ്ഞു.

ഷെഫിയില്‍ കണ്ട ഗുണങ്ങളെക്കുറിച്ചും ഷെമി അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘പിണങ്ങുകയൊന്നുമില്ല. കാര്യങ്ങള്‍ പറയും. എന്ത് പ്രശ്‌നമുണ്ടെങ്കിലും രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ മിണ്ടും. അവഗണിക്കാറില്ല. ഒറ്റപ്പെട്ടവരെ കൂട്ടിപ്പിടിക്കുകയെന്ന് പറയില്ലേ. എല്ലായിടത്തും കൂട്ടിക്കൊണ്ടുപോകും. ആദ്യമൊക്കെ ഫംഗ്ഷനൊക്കെ പോകാന്‍ മടിയായിരുന്നു.

ഡിവോഴ്‌സായി നില്‍ക്കുന്ന സമയത്ത് പുറത്തുപോകുമ്പോള്‍ വേറെ കല്യാണം കഴിക്കുന്നില്ലേ, കുട്ടികളെ എന്താക്കും, ചെലവിനെങ്ങനെയാണ് എന്നൊക്കെ ചോദിക്കും. എനിക്കതൊന്നും ഇഷ്ടമില്ലായിരുന്നു. അതിനാല്‍ കഴിയുന്നതും പുറത്തുപോകില്ലായിരുന്നു. നല്ലൊരു ഡ്രസ് ഇട്ട് പുറത്തുപോയാല്‍ എങ്ങനെ വാങ്ങി എന്നൊക്കെ ചോദിക്കും. പിന്നെ പര്‍ദ്ദയില്‍ ഒതുങ്ങി. പതിനാല് വര്‍ഷം അങ്ങനെ കഴിഞ്ഞു. പിന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി.

വിവാഹത്തിന് എന്റെ ഫാമിലിയില്‍ നിന്ന് വലിയ രീതിയില്‍ എതിര്‍പ്പുണ്ടായില്ല. ഷെഫിയെ അറിയാം. കച്ചറയും കാര്യങ്ങളൊന്നുമില്ല. എനിക്കൊരു ജീവിതം കിട്ടുകയായിരുന്നെങ്കില്‍ നല്ലതായിരുന്നു. പക്ഷേ പ്രായമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോള്‍ ഓന്റെ ലൈഫ് അങ്ങനെ ആയിപ്പോകുമോയെന്ന് അവര്‍ കരുതി. സ്നേഹം കൊണ്ട് വേണ്ടെന്ന് പറഞ്ഞതാണ്,’- ഷെമി പറഞ്ഞു.

 

Back to top button
error: