നാടാർ സമുദായത്തെ പൂർണമായും ഒ ബി സി വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനം. മന്ത്രിസഭാ യോഗത്തിന്റേത് ആണ് തീരുമാനം.നേരത്തെ ഹിന്ദു നാടാർ ,എസ്ഐയുസി വിഭാഗങ്ങൾക്ക് മാത്രമാണ്
സംവരണമുണ്ടായിരുന്നത്.വിവിധ ക്രൈസ്തവ സഭകളിലും മതവിഭാഗങ്ങളിലും ഉൾപ്പെടുന്ന നാടാർ വിഭാഗക്കാർക്കും ഇനി സംവരണം ലഭിക്കും.
പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു.
ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശകൾ മൂന്നംഗ ഉദ്യോഗസ്ഥതല കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനും തീരുമാനിച്ചു.ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിക്കും. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും ശമ്പള കമ്മീഷൻ ശുപാർശകളിൽ തീരുമാനം. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് മന്ത്രിസഭായോഗം നിർദേശം നൽകിയത് ഏപ്രിൽ ഒന്നിന് പുതിയ ശമ്പളം നൽകാനാണ് ആലോചന. പെൻഷൻ പ്രായം ഒരുവർഷം വർധിപ്പിക്കണമെന്ന ശുപാർശ സർക്കാർ അംഗീകരിക്കില്ല.