CrimeNEWS

ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യം ചെയ്തതിന് റെയില്‍വെ ജീവനക്കാരനെ കുത്തിക്കൊന്നു; മൂന്നുപേര്‍ക്ക് പരിക്ക്

ബംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് റെയില്‍വെ ജീവനക്കാരനെ കുത്തിക്കൊന്നു. വ്യാഴാഴ്ച വൈകുന്നേരം കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ലോണ്ട റെയില്‍വേ സ്റ്റേഷന് സമീപം ചാലൂക്യ എക്‌സ്പ്രസിലാണ് സംഭവം. യാത്രക്കാരന്‍ റെയില്‍വേ കോച്ച് അറ്റന്‍ഡറെ കുത്തി കൊല്ലുകയായിരുന്നു.

സംഭവത്തില്‍ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ആക്രമണത്തിന് ശേഷം യാത്രക്കാരന്‍ ഖാനാപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. കുത്തേറ്റ റെയില്‍വേ കോച്ച് അറ്റന്‍ഡര്‍ ട്രെയിനില്‍ വച്ച് മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Signature-ad

ടിടിഇയെയും മറ്റ് രണ്ട് പേരെയും ബെലഗാവിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരന്‍ പെട്ടന്ന് കത്തിയെടുത്ത് ടി.ടി.ഇയെ കുത്താന് ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കോച്ച് അറ്റന്‍ഡര്‍ക്ക് കുത്തേറ്റതെന്ന് ബെലഗാവി പൊലീസ് കമ്മീഷണര്‍ ലഡ മാര്‍ട്ടിന്‍ മാര്‍ബാനിയാങ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ടിടിഇയെയും മറ്റ് രണ്ട് പേരെയും ആക്രമിക്കുകയും ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുകയുമായിരുന്നു. അക്രമിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 

Back to top button
error: