IndiaNEWS

നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ല; ജൂണ്‍ 4ന് ഇൻഡി മുന്നണി അധികാരത്തില്‍ വരും: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്ക് മൂന്നാമതും പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്ന് പ്രവചിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍.

ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടന്നുകഴിഞ്ഞാല്‍ അധികാരത്തില്‍ നിന്നും നരേന്ദ്രമോദി പുറത്താകും. ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ നരേന്ദ്രമോദിയുടെ കൈകളില്‍ നിന്ന് എല്ലാം വഴുതിപ്പോയെന്നും രാഹുൽ ഗാന്ധി  അവകാശപ്പെട്ടു.

നരേന്ദ്രമോദി ഈ രാജ്യത്ത് നടപ്പിലാക്കിയത് നോട്ട് നിരോധനവും ജിഎസ്ടിയും മാത്രമാണ്. അദാനിക്ക് വേണ്ടി മാത്രമാണ് മോദി പ്രവർത്തിച്ചത്. പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വന്നാല്‍ ഭാരതി ഭറോസ പദ്ധതി നടപ്പിലാക്കും. ജൂണ്‍ നാലിന് ഇൻഡി മുന്നണി അധികാരമേറും. ഇതിന് പിന്നാലെ 30 ലക്ഷം യുവാക്കള്‍ക്ക് ജോലി നല്‍കും. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ഓഗസ്റ്റ് 15ഓടെ ആരംഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.

Signature-ad

ഏപ്രില്‍ 19ന് ആരംഭിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്ത് തുടരുകയാണ്. നിലവില്‍ മൂന്ന് ഘട്ടങ്ങളാണ് അവസാനിച്ചത്. ആകെ 7 ഘട്ടങ്ങളുണ്ട്. ജൂണ്‍ ഒന്നിന് അവസാന ഘട്ടം നടക്കും. നാലാം തീയതിയാണ് വോട്ടെണ്ണല്‍.

Back to top button
error: