തിരുവനന്തപുരം: രാജ്യത്തെ പല വന്ദേ ഭാരത് ട്രെയിനുകളും കാലിയായാണ് ഓടുന്നതെന്ന് കോണ്‍ഗ്രസ്.കേരളത്തിൽ മാത്രമാണ് വന്ദേഭാരത് ലാഭകരമെന്നും അതിനാലാണ് കൂടുതൽ ട്രെയിനുകൾ ഇവിടെ ഓടിക്കാൻ ശ്രമിക്കുന്നതെന്നും അല്ലാതെ അത് ആരുടേയും ഔദാര്യമല്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ 50 ശതമാനം വന്ദേ ഭാരത് ട്രെയിനുകളിലും പകുതി യാത്രക്കാർ മാത്രമാണുള്ളതെന്ന് ഐആർസിടിസി ബുക്കിംഗ് വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ വിമർശനം.അവധിക്കാലമായിരുന്നിട്
പല റൂട്ടുകള്‍ക്കും ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്നും ഇക്കാരണത്താലാണ് യാത്രക്കാർ കുറയുന്നതെന്നും കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
വന്ദേ ഭാരതിലെ സീറ്റുകള്‍ ധാരാളമായി ഒഴിഞ്ഞു കിടന്നിട്ടും മറ്റ് ട്രെയിനുകളുടെ വെയിറ്റിംഗ് ലിസ്റ്റ് വളരെ നീണ്ടതാണെന്ന് കോണ്‍ഗ്രസ് എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ പറയുന്നു