KeralaNEWS

വീടിനകത്തെ ടൈലുകൾ  കനത്ത ചൂടില്‍ പൊട്ടിത്തെറിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: കൊടും ചൂടില്‍ വലയുകയാണ് കേരളം. വീടിനകത്ത് പോലും രക്ഷയില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

കനത്ത ചൂടില്‍  ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിലെ കറ്റോട്ടില്‍ കോപ്പറ്റ ബാബുവിന്റെ വീട്ടിലെ ഒന്നാം നിലയില്‍ പാകിയ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു.

ഉഗ്രശബ്ദത്തോടെ ടൈലുകള്‍ മുഴുവന്‍ പൊട്ടിയിളകി ഉയര്‍ന്നുവരികയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതുകണ്ട് പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഉടന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി.

Signature-ad

ഉയര്‍ന്ന അന്തരീക്ഷ താപനില കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ വാര്‍ഡിലെ ഒരു വീട്ടിലും ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ സംഭവം നടന്നിരുന്നുവെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

Back to top button
error: