പുനലൂർ: മദ്യപിച്ച് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് ഓടിച്ച് അപകടം സൃഷ്ടിച്ച ഡ്രൈവറെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് ആറോടെ പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമായിരുന്നു സംഭവം. ഡിപ്പോയിലെത്തിയ ബസ് തിരികെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ തെന്മല ഭാഗത്ത് നിന്നും മരുന്നുമായി എത്തിയ വാനില്‍ ഇടിക്കുകയായിരുന്നു. കൊല്ലത്തുനിന്ന് വേളാങ്കണ്ണിക്ക് പുറപ്പെട്ട ചെങ്കോട്ട ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.
പൊലീസെത്തി പരിശോധന നടത്തിപ്പോഴാണ് ഡ്രൈവർ മധുര സെല്ലൂര്‍ പൂന്ന്തമ്മാള് നഗർ ഡോർ നമ്ബർ 24 ല്‍ വടിവേല്‍ ഗാന്ധി മദ്യപിച്ചതായി മനസ്സിലായത്. തുടർന്ന് കേസെടുത്ത ശേഷം കണ്ടക്ടറുടെ ജാമ്യത്തില്‍ കണ്ടക്ടറെയും ഡ്രൈവറെയും രാത്രി എട്ടോടെ മടക്കി അയച്ചു.മടക്കയാത്രയില്‍ ബസിന്റെ കണ്ടക്ടറാണ് വാഹനം ഓടിച്ചത്.