തൃശ്ശൂർ: പാവറട്ടി പൂവത്തൂരില്‍ മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിതെറിച്ചു. മരയ്ക്കാത്ത് അജീഷിൻ്റെ ഭാര്യയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.
ഫോണ്‍ പൊട്ടിതെറിച്ചുണ്ടായ തീപിടുത്തത്തില്‍ മുറിയിലുണ്ടായിരുന്ന കട്ടില്, കിടക്ക, എയർ കണ്ടീഷണർ, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു.
സംഭവ സമയത്ത് റൂമില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല അജീഷിൻ്റെ ഭാര്യയും മക്കളും അമ്മയുമാണ് വീട്ടില്‍ താമസം.വീട്ടുകാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.