
എറണാകുളം: ഭർത്താവിനും മകനുമൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ യുവതി ലോറി കയറി മരിച്ചു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കല്‍ വീട്ടില്‍ ഔസേഫ് ബൈജുവിന്റെ ഭാര്യ സിജി (38) ആണ് ദാരുണമായി മരിച്ചത്.
ബൈജുവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകവെ പിന്നില്‍ വന്ന ചരക്കുലോറി സ്കൂട്ടറില്‍ തട്ടുകയും അതേ ലോറി കയറി സിജി തല്‍ക്ഷണം മരിക്കുകയും ആയിരുന്നു. ഭർത്താവും മകനും നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടില്‍ പോയി മടങ്ങുമ്ബോള്‍ അത്താണി- പറവൂർ റോഡില്‍ ചുങ്കം പെട്രോള്‍ ബങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 4.25നായിരുന്നു അപകടം.
കുന്നുകര അയിരൂർ പുതുശ്ശേരി പൗലോസിന്റെ മകളാണ് മരിച്ച സിജി. മക്കള്‍: അനറ്റ് (പ്ലസ്ടു), അലോണ്‍സ്. സംസ്കാരം വെള്ളിയാഴ്ച ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.






