KeralaNEWS

കാട്ടുപോത്തിന്റെ ആക്രമണം ;2  വനപാലകര്‍ക്ക് ഗുരുതര പരിക്ക്

കുമളി: കേരള – തമിഴ്‌നാട് അതിര്‍ത്തിയായ മംഗളാദേവിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 തമിഴ്നാട് വനപാലകര്‍ക്ക് ഗുരുതര പരിക്കേറ്റു.

തമിഴ്‌നാട് ഫോറസ്റ്റര്‍ ഭൂപതി, വാച്ചര്‍ സുമന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.തേക്കടിയില്‍ നിന്നുള്ള വനപാലക സംഘമെത്തി വനം വകുപ്പിന്റെ ആംബുലന്‍സില്‍ ഇവരെ കമ്ബം സര്‍ക്കാര്‍ ആശുത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തില്‍ നിന്നുള്ള വനപാലകര്‍ക്ക് സ്ഥലത്ത് എളുപ്പത്തില്‍ എത്താം എന്നതിനാല്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് കേരള വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു. വാച്ചറുടെ വലതുകാല്‍ വട്ടം ഒടിഞ്ഞു. നെഞ്ചിനും മുറിവുണ്ട്. ഭൂപതിയുടെ കാലിനും നടുവിനും പരുക്കേറ്റിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞ് സര്‍വേ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് നേരെയാണ് അപ്രതീക്ഷിതമായി കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.

Signature-ad

മംഗളാദേവി ക്ഷേത്രത്തിനു സമീപം അടിവാരത്ത് തമിഴ്നാട് വനമേഖലയില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം.വരയാടിന്‍റെ കണക്കെടുക്കാനെത്തിയ പത്തംഗ സംഘത്തില്‍പ്പെട്ടവരായിരുന്നു ഇരുവരും

Back to top button
error: