KeralaNEWS

തോറ്റാലും തൃശൂരില്‍ തുടരാന്‍ സുരേഷ് ഗോപി; നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കും

തൃശൂർ: തിരഞ്ഞെടുപ്പില്‍ തോറ്റാലും തൃശൂരില്‍ തന്നെ തുടരാന്‍ സുരേഷ് ഗോപി.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപി ജയിക്കാന്‍ സാധ്യത കുറവാണെന്നാണ് വോട്ടെടുപ്പിനു ശേഷം ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റാലും സുരേഷ് ഗോപി തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതാണ് ഭാവിയില്‍ ഗുണം ചെയ്യുകയെന്നും സംസ്ഥാന നേതൃത്വം കരുതുന്നു. തൃശൂര്‍ കേന്ദ്രീകരിച്ച്‌ രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാണ് സുരേഷ് ഗോപിയുടെയും തീരുമാനം.

Signature-ad

ഇത്തവണത്തേത് അടക്കം രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്നാണ് സുരേഷ് ഗോപി ജനവിധി തേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തൃശൂര്‍ കേന്ദ്രീകരിച്ച്‌ സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നുമുണ്ട്. തൃശൂരിലെ ബിജെപിയുടെ വോട്ട് ബാങ്ക് സുരേഷ് ഗോപിയുടെ സാന്നിധ്യത്താല്‍ മെച്ചപ്പെട്ടു വരികയാണ്. ഇക്കാരണത്താലാണ് തുടര്‍ന്നും സുരേഷ് ഗോപി തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കട്ടെയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

Back to top button
error: