തൃശൂരിലും മാവേലിക്കരയിലും സി.പി.ഐ. ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ ചേര്‍ന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റിന്റേതാണ് ഈ വിലയിരുത്തല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്തു ഭൂരിപക്ഷം സീറ്റുകള്‍ ഇടതുമുന്നണിക്കു ലഭിക്കുമെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ വിശദാംശങ്ങള്‍ വ്യക്‌തമാക്കിക്കൊണ്ടു സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.
‘വടകരയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടായി. ബി.ജെ.പി. വോട്ടുകള്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിക്കു ലഭിച്ചു. പാലക്കാട്ട് ബി.ജെ.പിയെ സഹായിക്കാന്‍ വടകരയില്‍ ബി.ജെ.പിയുമായി ഷാഫി പറമ്ബില്‍ ധാരണയുണ്ടാക്കി. വടകരയില്‍ ബി.ജെ.പി. വോട്ടുകള്‍ കോണ്‍ഗ്രസിനു നല്‍കാന്‍ ആഹ്വാനമുണ്ടായി.
തൃശൂരില്‍ ബി.ജെ.പി. മൂന്നാം സ്‌ഥാനത്തു പോകും. വോട്ടിങ് ശതമാനത്തിലെ കുറവ് ഇടതു സാധ്യത ഇല്ലാതാക്കില്ല. എല്‍.ഡി.എഫിന്റെ എല്ലാ വോട്ടും ബൂത്തിലെത്തിയിട്ടുണ്ട്. വോട്ട് കുറഞ്ഞത് യു.ഡി.എഫ് സ്വാധീന മേഖലകളിലാണ്.
പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ തിരക്കുപിടിച്ച് ഉണ്ടാക്കിയത് വര്‍ഗീയ ധ്രുവീകരണത്തിനായാണ്. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിതന്നെ വര്‍ഗീയ പ്രചാരണവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും വര്‍ഗീയശക്‌തികള്‍ക്കെതിരേ ജാഗ്രത വേണം. രാജ്യത്തു മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ- എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.