മുസ്ലിം ലീഗിനെ വർഗീയ പാർട്ടി എന്ന് വിശേഷിപ്പിച്ച എ.വിജയരാഘവന്റെ നടപടിയെ പരസ്യമായി വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. എല്ലാ കാലത്തും ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഗീവർഗീസ് മാർ കൂറിലോസ്. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി വർഗീയതയെ കൂട്ടുപിടിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിൻറെ നിലപാട് വ്യക്തമാക്കിയത്.
ദേശാഭിമാനിയുടെ എഡിറ്റോറിയൽ ബോർഡിൽ എ. വിജയരാഘവൻ മുന്നോക്ക സംവരണ വിഷയത്തിൽ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് ലേഖനം എഴുതിയിരുന്നു. ഹിന്ദു വർഗീയതയെ എതിർക്കാൻ എന്ന പേരിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്തുന്നത് ഹിന്ദു ശക്തികളെ തന്നെയാകും സഹായിക്കുകയെന്ന് വിജയരാഘവന് എഴുതി.ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയ ബന്ധത്തെപ്പറ്റിയും എ വിജയരാഘവൻ എഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് കുറിപ്പ് എത്തിയത്.