കേരളത്തില്‍ ഇപി ജയരാജനെ മാത്രമല്ല കണ്ടതെന്നും എല്ലാ കോണ്‍ഗ്രസ് എംപിമാരെയും താൻ കണ്ടിരുന്നുവെന്നും ജാവദേക്കർ പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് എന്ന നിലയിലാണ് പ്രകാശ് ജാവദേക്കർ ഇവിടെ എത്തുന്നത്. ഈ സമയത്ത് താൻ സിപിഎം, സിപിഐ നേതാക്കളുമായും കോണ്‍ഗ്രസ് എംപിമാരുമായും കൂടിക്കാഴ്‌ച നടത്തിയെന്നാണ് ജാവദേക്കർ അവകാശപ്പെടുന്നത്. കേരളത്തില്‍ സിപിഎമ്മിന് ഒരു എംപി മാത്രമാണുള്ളതെന്ന് പറഞ്ഞ ജാവദേക്കർ ബാക്കിയുള്ളവരെ കണ്ടിരുന്നു എന്നും വ്യക്തമാക്കി.
രാഷ്ട്രീയ നേതാക്കള്‍ പരസ്‌പരം നടത്തുന്ന കൂടിക്കാഴ്‌ചകളില്‍ എന്ത് തെറ്റാണ് ഉള്ളതെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ജാവദേക്കർ ചോദിക്കുകയുണ്ടായി. എന്നാല്‍ ഇപി ജയരാജനുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
ആ വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പോട് കൂടി അവസാനിച്ചെന്നായിരുന്നു ജാവദേക്കറുടെ മറുപടി.