കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. പണിക്കര്‍ റോഡില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ശ്രീകാന്ത് നേരത്തെ എലത്തൂര്‍ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രതി ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്
പ്രതിയെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നു. ഓട്ടോയില്‍ കയറിയ ഒരാളാണ് കൊലപാതകം നടത്തിയത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.ഓട്ടോയില്‍ മദ്യപിച്ച് ഉറങ്ങുകയായിരുന്ന മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.സമീപത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിക്കുന്നുണ്ട്.
ഇന്നുപുലര്‍ച്ചെ കൊച്ചിയില്‍ അടിപിടിക്കിടെ കുത്തേറ്റ് യുവാവ് മരിച്ചിരുന്നു. പാലാരിവട്ടത്തായിരുന്നു സംഭവം. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിത് എന്നയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെയായിരുന്നു കത്തിക്കുത്ത് ഏതാനും ദിവസങ്ങളായി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനൊടുവിലാണ് ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍, സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ച കാര്യമെന്തെന്ന് വ്യക്തമായിട്ടില്ല. പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. രണ്ടുപേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.