SportsTRENDING

ഐപിഎല്ലിൽ മുംബൈയെ തകർത്ത്  ഡല്‍ഹി ക്യാപിറ്റല്‍സ്

ന്യൂഡൽഹി: ഐപി എല്ലില്‍ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന ഓവർ വരെ നീണ്ട മത്സരത്തില്‍ 10 റണ്‍സിനായി ഡല്‍ഹിയുടെ വിജയം.

മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയർത്തിയ 258 റണ്‍സിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

32 പന്തില്‍ 4 ഫോറും 4 സിക്സും അടക്കം 63 റണ്‍സ് നേടിയ തിലക് വർമ്മ, 24 പന്തില്‍ 46 റണ്‍സ് നേടിയ ഹാർദിക്ക് പാണ്ഡ്യ, 17 പന്തില്‍ 37 റണ്‍സ് നേടിയ ടിം ഡേവിഡ് എന്നിവരാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി തിളങ്ങിയത്. ഡെല്‍ഹിയ്ക്കായി റസീഖ് ഡാർ സലാം, മുകേഷ് കുമാർ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിനായി 27 പന്തില്‍ 11 ഫോറും 6 സിക്സും ഉള്‍പ്പടെ 84 റണ്‍സ് നേടിയ ജേക്ക് ഫ്രെസർ, 17 പന്തില്‍ 41 റണ്‍സ് നേടിയ ഷായ് ഹോപ്പ്, 25 പന്തില്‍ 48 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവരുടെ മികവാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്

സീസണിലെ ഡല്‍ഹി ക്യാപിറ്റല്‍സിൻ്റെ അഞ്ചാം വിജയമാണിത്. മറുഭാഗത്ത് 9 മത്സരങ്ങളില്‍ നിന്നും 6 പോയിൻ്റ് മാത്രമായി പോയിൻ്റ് ടേബിളില്‍ ഒമ്ബതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസുള്ളത്.

Back to top button
error: