IndiaNEWS

ഹിന്ദി സീരീസ് നടന്‍ ഗുരുചരണ്‍ സിങിനെ കാണാനില്ലെന്ന് പരാതി

ന്യൂഡല്‍ഹി: താരക് മേത്ത കാ ഊള്‍ട്ട ചാഷ്മ എന്ന സീരീസിലൂടെ പ്രശസ്തനായ നടന്‍ ഗുരുചരണ്‍ സിങ്ങിനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ അഞ്ചു ദിവസമായി മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ഗുരുചരണിന്റെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്.

താരക് മേത്ത കാ ഊള്‍ട്ട ചാഷ്മ എന്ന സീരിസില്‍ റോഷന്‍ സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചരണ്‍ പ്രശസ്തി നേടിയത്. ചരണിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡല്‍ഹിയില്‍ നിന്നും മുബൈയിലേക്ക് പോകുന്നതിനായി ഗുരുചരണ്‍ കഴിഞ്ഞ തിങ്കളാഴ്ച യാത്ര തിരിച്ചെങ്കിലും മൂബൈയില്‍ എത്തിയില്ലെന്ന് അച്ഛന്‍ പരാതിയില്‍ പറഞ്ഞു. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്ച രാത്രി 8.30നാണ് വിമാനം ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും രാത്രി 9.14 ഓടെ അദ്ദേഹത്തെ നഗര പ്രദേശത്ത് കണ്ടതായി അധികൃതര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 

Back to top button
error: