KeralaNEWS

കൽപ്പറ്റയിൽ നിർത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു

കൽപ്പറ്റ: കൈനാട്ടിയില്‍ നിർത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്നു സ്വദേശി എടവലൻ നാസർ-നസീമ ദമ്ബതികളുടെ മകൻ സജീർ (32) ആണ് മരിച്ചത്.

വെള്ളമുണ്ടയില്‍ പ്രവർത്തിക്കുന്ന പി.കെ.കെ ഫുഡ് പ്രൊഡക്റ്റ് കമ്ബനിയുടെ പിക്കപ്പിലെ ഡ്രൈവറായിരുന്നു സജീർ. റോഡരികില്‍ നിർത്തി തൊട്ടടുത്ത കടയിലേക്ക് സാധാനങ്ങള്‍ ഇറക്കുന്നതിനിടെ ലോറി വന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ  സജീർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Back to top button
error: