KeralaNEWS

കൊച്ചി ഹാർബർ ടെർമിനസ് റയിൽവെ സ്റ്റേഷൻ വികസിപ്പിക്കണം

കൊച്ചി: എറണാകുളം ജംഗ്ഷൻ റയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോം പ്രശ്നങ്ങളും സ്ഥല സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ബുദ്ധിമുട്ടുന്ന സമയത്തും മറ്റൊരു റെയിൽവേ സ്റ്റേഷൻ ആളും ആരവവും ഒഴിഞ്ഞു കൊച്ചിയിൽ തന്നെയുണ്ട് – കൊച്ചി ഹാർബർ ടെർമിനസ് സ്റ്റേഷൻ.
ഒരുകാലത്ത് ട്രെയിനുകൾ സർവീസ് നടത്തിയിരുന്ന ഈ‌ സ്റ്റേഷനിൽ യാത്ര ട്രെയിനുകൾ  ഓപ്പറേറ്റ് ചെയ്യാൻ പറ്റുന്ന എല്ലാ സൗകര്യങ്ങളും ഇന്നുമുണ്ട്.
ഇവിടേക്കുള്ള ഇലക്ട്രിഫിക്കേഷൻ  നടപടികൾ എത്രയും വേഗം കൈകൊള്ളൂകയും , 24 കോച്ചുകളേ ഉൾകൊള്ളാൻ കഴിയുന്ന വിധം പ്ലാറ്റ്ഫോമുകൾക്ക് നീളം വർദ്ധിപ്പിക്കൂകയും ചെയ്താൽ  എറണാകുളം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന കുറച്ച് സർവ്വീസുകൾ കൊച്ചി ഹാർബർ ടെർമിനസിലേക്ക് മാറ്റാം
ആവശ്യമെങ്കിൽ ഇപ്പോളുള്ള രണ്ട് പ്ലാറ്റ്ഫോമുകൾക്ക് പുറമേ രണ്ടു പ്ലാറ്റ്ഫോമുകൾ കൂടി പണിയാനുള്ള സ്ഥലസൗകര്യങ്ങളും ഇവിടെ ഉണ്ട്. അങ്ങനെയെങ്കിൽ കൂടുതൽ പുതിയ സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യാനും നിലവിൽ എറണാകുളം ജംഗ്ഷനിലെ കുറേ ട്രെയിനുകൾ കൊച്ചി ഹാർബറിലേക്ക് നീട്ടി ജംഗ്ഷനിലെ  തിരക്ക് കുറക്കാനും സാധിക്കും.
കൊച്ചിൻ ഹാർബർ ടെർമിനസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതികരണത്തിന് വേണ്ട നടപടികൾ വേഗത്തിൽ ആക്കുകയും  സ്റ്റേഷന്റെ വികസനത്തിനുള്ള മറ്റ് നടപടികൾ  സ്വീകരിക്കുകയും ചെയ്താൽ കേരളത്തിലെ റെയിൽവേ ഗതാഗതത്തിന് ഗുണകരം തന്നെ ആയിരിക്കും അത്.
എറണാകുളം ജംഗ്ഷൻ – കൊച്ചി ഹാർബർ പാതയുടെ ഇലക്ട്രിഫിക്കേഷൻ പൂർത്തിയാക്കാതെ ചെന്നൈ സോണിന് 100 % ഇലക്ട്രിഫിക്കേഷൻ എന്ന നേട്ടം കൈവരിക്കാനും ആകില്ല.

Back to top button
error: