KeralaNEWS

അനില്‍ ആന്റണി 25 ലക്ഷം വാങ്ങി,ശോഭ സുരേന്ദ്രൻ 10 ലക്ഷവും; രേഖകള്‍ പുറത്തുവിട്ട് ടി ജി നന്ദകുമാര്‍ 

തിരുവനന്തപുരം: പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണിക്കെതിരായ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ടി ജി നന്ദകുമാർ.ദില്ലയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ തെളിവുകള്‍ പുറത്തുവിട്ടത്.

2013 ഏപ്രിലില്‍ യുപിഎ സർക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞാണ് തന്റെ കൈയില്‍ നിന്ന് അനില്‍ പണം വാങ്ങിയത് എന്നാണ് നന്ദകുമാറിന്റെ ആരോപണം. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നിന്നും പണം വാങ്ങുന്നു എന്ന് അവകാശപ്പെടുന്ന ചിത്രമാണ് നന്ദകുമാർ പുറത്തുവിട്ടത്.

25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തില്‍ തെളിവുകള്‍ പുറത്തുവിടാൻ അനില്‍ ആന്റണി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നന്ദകുമാർ വാർത്താസമ്മേളനത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

Signature-ad

ബിജെപിയുടെ ക്രൗഡ് പുള്ളറായ നേതാവ് പത്ത് ലക്ഷം രൂപ വാങ്ങിയിട്ട് മടക്കിത്തന്നില്ലെന്ന ആരോപണത്തിലും ടിജി നന്ദകുമാർ വ്യക്തത വരുത്തി. ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ തെളിവാണ് നന്ദകുമാർ പുറത്തുവിട്ടത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടങ്ങുന്ന ചിത്രങ്ങളാണ് അദ്ദേഹം മാദ്ധ്യമങ്ങള്‍ക്ക് മുമ്ബില്‍ കാണിച്ചത്.

Back to top button
error: