KeralaNEWS

കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊല്ലം: പാര്‍ലമെന്റ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന്റെ  കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിള(50)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ ഗൂഢാലോചന ഉൾപ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം സിപിഐഎം പ്രവര്‍ത്തകരാണ് തന്റെ കണ്ണിന് പരിക്കേല്‍പ്പിച്ചതെന്നായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി.

Back to top button
error: