തൊടുപുഴ: എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകള്‍ കോഴിക്കോട് നടക്കാവില്‍ നെടുങ്ങാടി ഗാര്‍ഡന്‍സ് റോഡില്‍ ധന്യ വീട്ടില്‍ ഡോ. ധന്യ സാഗര്‍ (44) അന്തരിച്ചു. ഭര്‍ത്താവ്: ഡോ. സുരേഷ് ബാബു. തലയില്‍ അര്‍ബുദബാധയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് നടക്കാവില്‍ എസ്ബി ഡെന്റല്‍ ക്ലിനിക് നടത്തുകയായിരുന്നു.
മാതാവ്: പരേതയായ ആനന്ദവല്ലി. മകള്‍: ഗൗരി സുരേഷ്. സംസ്കാരം ഇന്നു 12ന് തൊടുപുഴ അമ്പലം റോഡിലുള്ള ചെങ്ങാങ്കല്‍ വീട്ടുവളപ്പില്‍. സഹോദരങ്ങള്‍: ഡോ. സൗമ്യ സാഗര്‍, പരേതനായ സന്ദീപ് സാഗര്‍, അഡ്വ. മിഥുന് സാഗര്‍, രോഹിണി സാഗര്‍.