KeralaNEWS

രജപുത്ര രഞ്ജിത്ത് നിർമ്മിക്കുന്ന മോഹൻലാൽ ചിത്രത്തിൽ ശോഭന നായിക

മലയാള സിനിമയിലെ ഏറെ ആകർഷക കൂട്ടുകെട്ടായിരുന്നു മോഹൻലാൽ – ശോഭന. നീണ്ട ഇടവേളക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് കടന്നു വരുന്നു. മോഹൻലാലിനെ നായകനാക്കി രജപുത്ര വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശോഭന നായികയായി എത്തുന്നത്.

സുരേഷ് ഗോപി, ദുൽക്കർ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വരന്മാരെ ആവശ്യമുണ്ട് ‘എന്ന ചിത്രമാണ് ശോഭന യുടേതായി എത്തിയ ഒടുവിലത്തെ ചിത്രം.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യമുള്ള ചിത്രമാണ് രജപുത്ര വിഷ്യൽ മീഡിയായുടെ ചിത്രം.
വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് 90 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
ഈ സിനിമ ഏപ്രിൽ 22 ചിത്രീകരണം ആരംഭിക്കും.

Signature-ad

വാഴൂർ ജോസ്.

Back to top button
error: