KeralaNEWS

ഇടുക്കിയില്‍ മലേറിയ ബാധിച്ച്‌ അതിഥി തൊഴിലാളി മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് മലേറിയ ബാധിച്ച്‌ അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശിയായ സുമിത്രയാണ് മരിച്ചത്.

20 വയസായിരുന്നു. നെടുങ്കണ്ടം സന്യാസിയോടയിലെ എലത്തോട്ടത്തില്‍ അഞ്ച് ദിവസം മുൻപ് ജോലിക്കായി ഭർത്താവിനൊപ്പം എത്തിയതായിരുന്നു സുമിത്ര.

പനിയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമിത്രയെ തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം മുണ്ടിയെരുമയിലെ പൊതു സ്മശാനത്തില്‍ സംസ്കരിക്കും. സുമിത്രയുടെ ഭർത്താവിനും മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്.

Back to top button
error: